മെഡിക്കല്‍ മാസ്കുകള്‍ക്ക് വലിയ ക്ഷാമമാണ് നേരിടുന്നത്. സാധാരണ തുണി കൊണ്ടുള്ള മാസ്ക് രോഗപ്രതിരോധത്തിന് പര്യാപ്തമല്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഈ സാഹചര്യത്തില്‍ എന്‍ 95 മാസ്ക്, ട്രിപ്പിള്‍ ലെയര്‍ മെഡിക്കല്‍ മാസ്ക്, ഡബിള്‍ ലെയര്‍ മെഡിക്കല്‍ മാസ്ക് എന്നിവയാണ് ആരോഗ്യ വകുപ്പിന് ആവശ്യം. ഇത്തരം മെഡിക്കല്‍ മാസ്കുകള്‍ ലഭ്യമാക്കാന്‍ തമിഴ്നാട്ടിലും മറ്റുമുള്ള കമ്പനികളുമായി ബന്ധപ്പെട്ടു. അനുകൂല പ്രതികരണമാണ് ഉണ്ടായത്. ആലപ്പുഴ ജില്ലയിലെ കുടുംബശ്രീ ഉള്‍പ്പെടെയുള്ള മാസ്ക് നിര്‍മ്മാണ യൂണിറ്റുകളെ ഉപയോഗിച്ചും മെഡിക്കല്‍ മാസ്ക് തയ്യാറാക്കും. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം അനുസരിച്ചുള്ള ഈ മാസ്കുകള്‍ സ്റ്റൈറിലൈസ് ചെയ്ത് കെ എസ് ഡി പി വഴി വിതരണം ചെയ്യും.