ആരോഗ്യ വകുപ്പിന് ആവശ്യമായ മെഡിക്കല്‍ ഗ്ലൗസ് വ്യവസായ വകുപ്പ് എത്തിക്കും. എറണാകുളം ഐരാപുരത്തെ കിന്‍ഫ്രയുടെയും റബര്‍ ബോര്‍ഡിന്റെയും സംയുക്ത സംരംഭമായ റബര്‍ പാര്‍ക്കിലുള്ള സ്ഥാപനത്തില്‍ നിന്ന് ഗ്ലൗസ് ലഭ്യമാക്കും. ദിവസം ഒന്നേ മുക്കാല്‍ ലക്ഷം ജോടിയാണ് സ്ഥാപനത്തിന്റെ ഉല്‍പ്പാദനക്ഷമത. നിലവില്‍ അഞ്ചു ലക്ഷം ജോടി ഗ്ലൗസ് സ്റ്റോക്കുണ്ട്. ആരോഗ്യ വകുപ്പ് ആവശ്യപ്പെടുന്നതനുസരിച്ചുള്ള ഗൗസ് ഇവിടെ നിന്ന് ലഭ്യമാക്കും. മാര്‍ച്ച് 31 വരെ 10 ലക്ഷം മെഡിക്കല്‍ ഗ്ലൗസാണ് ആരോഗ്യ വകുപ്പിന് ആവശ്യം.